കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ അൻപതാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് വൈദ്യരത്‌നം പി.എസ്. വാര്യരുടെ നൂറ്റിഅമ്പതാം ജന്മവാർഷികം ആചരിക്കും. 17 ന് വൈകിട്ട് അഞ്ചിന് ടി.ഡി. റോഡിലെ സർദാർ പട്ടേൽ സഭാഗൃഹത്തിൽ മണിപ്പാൽ സർവകലാശാല മുൻ വൈസ് ചാൻസലറും ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി മുൻ ഡയറക്ടറുമായ ഡോ. എം.എസ്. വല്യത്താൻ പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും.

വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, ഡയറക്ടർ ഇ. രാമൻകുട്ടി, സെക്രട്ടറിയും ട്രഷററുമായ കെ. ശങ്കരനാരായണൻ, കേന്ദ്രകമ്മിറ്റി അംഗം ഡോ. റഫീഖ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.