rotary1
റോട്ടറി കൊച്ചിൻ ഗ്ലോബൽ ഫൗണ്ടേഷന്റെ 'സൂര്യ' പദ്ധതിയിൽ പരിശീലനം നേടിയ കാഴ്ചപരിമിതരുടെ സംഗമം ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു. കുഞ്ചാക്കോ ബോബൻ, ജോർജ് മാത്യു, ഡോ ജി.എൻ. രമേഷ്, പോൾ പി.ജി., എബി എലിയാസ്, രാജാ സേതുനാഥ് എന്നിവർ സമീപം

കൊച്ചി: റോട്ടറി കൊച്ചിൻ ഗ്ലോബൽ ഫൗണ്ടേഷന്റെ 'സൂര്യ' പദ്ധതിയിലൂടെ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ കാഴ്ചപരിമിതരായ പൂർവ വിദ്യാർത്ഥികളുടെ സംഗമം ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

നടൻ കുഞ്ചാക്കോ ബോബൻ, സൂര്യ പ്രോജക്ട് ആസൂത്രകൻ ജോർജ് മാത്യു, ഹെൽപ്പ് ദി ബ്ലൈൻഡ് ഫൗണ്ടേഷൻ പരിശീലകൻ വികാസ് രമേശ്, ഡോ ജി.എൻ. രമേഷ്, പോൾ പി.ജി. എന്നിവർ പ്രസംഗിച്ചു.

ഇൻഫോപാർക്കിൽ റോട്ടറിയുടെ ട്രെയിനിംഗ് സെന്ററിൽ ആറുമാസ സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകളാണ് പൂർത്തിയാക്കിയത്. പരിശീലനം നേടിയവർ ബാങ്കിംഗ്, സോഫ്‌‌റ്റ്‌വെയർ, അദ്ധ്യാപന മേഖലകളിൽ ജോലി നേടിയിട്ടുണ്ട്.