കളമശേരി: യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് സേവിയർ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്മന്റ് (സൈം) സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ നുവാൽസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മികച്ച മാനേജ്മെന്റ് ടീം മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നുവാൽസിനാണ്. ടേബിൾ ടെന്നിസിലും ഫുട്ബാളിലും ഒന്നാം സ്ഥാനം നേടി.

മിലൻ ജോസ്, അലോക് ആന്റണി, നവനീത് എസ് എസ്, അമീർ ഷാജിത് എന്നിവർ മികച്ച മാനേജ്മന്റ് ടീമായി. ടേബിൾ ടെന്നിസിൽ അമിതാഭ് ശങ്കർ ഒന്നാം സ്ഥാനം നേടി. ഫുട്ബാൾ ടീമിന അനന്തപത്മനാഭൻ നയിച്ചു.