busi-gear-box
നോർഡ് ഡ്രൈവ്‌ സിസ്റ്റംസ് കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനച്ചടങ്ങിൽ റൈസ് ആൻഡ് ഫ്‌ളോർ മിൽ ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി വർക്കി പീറ്റർ നിലവിളക്കിന് തിരിതെളിയിക്കുന്നു. ധൻരാജ് കൽബോർ, ബിജു പി. എബ്രഹാം, വില്യംസ്, പൗലോസ് ജോർജ്, ഫിലിപ്പ്, മുത്തുശേഖർ എന്നിവർ സമീപം.

കൊച്ചി: പൂനെ ആസ്ഥാനമായ നോർഡ് ഡ്രൈവ്‌ സിസ്റ്റംസിന്റെ ആഭിമുഖ്യത്തിൽ ഗിയർ ബോക്‌സുകൾ, ഗിയേഴ്ഡ് മോട്ടറുകൾ, മോട്ടറുകൾ എന്നിവയുടെ പരിപാലനത്തെക്കുറിച്ച് സെമിനാർ നടന്നു. നോർഡിന്റെ കേരളത്തിലെ വിൽപന, സേവന പങ്കാളിയായ ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.

സെമിനാർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, റൈസ് ആൻഡ് ഫ്‌ളോർ മിൽ ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയും ട്രെഡ് റബർ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ വർക്കി പീറ്റർ, കേലാചന്ദ്ര മെഷിണറീസ് എംഡി ഫിലിപ്പ്, ഹെയ്ൽസ്റ്റോൺ ഇന്നവേഷൻസ് എം.ഡി വില്യംസ്, സ്റ്റീൽ ഹോക്‌സ് എം.ഡി പൗലോസ് ജോർജ്, നോർഡ് ഡ്രൈവ്‌ സിസ്റ്റംസ് എം.ഡി മുത്തുശേഖർ, നോർഡ് ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ ധൻരാജ് കൽബോർ, നോർഡ് ഡ്രൈവ് സിസ്റ്റംസ് ജനറൽ മാനേജർ സെയിൽസ് അമിത് ഡിയോകുലെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഡ്രൈവ് സൊല്യൂഷൻ രംഗത്തെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെയും രീതികളുടെയും പ്രദർശനവും ഉപഭോക്താക്കൾക്കുള്ള സേവന പരിശീലനവും സംഘടിപ്പിച്ചു. നോർഡ് ഇന്ത്യ സർവീസ് ഹെഡ് മുരളി, ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് മാനേജിംഗ് പാർട്ണർ അഖിൽചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.