കൊച്ചി: മലയാളിയായ മദർ മറിയം ത്രേസ്യയെ വിശുദ്ധയായി നാമകരണം ചെയ്ത ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രധിനിധികളെ അയ്ക്കാത്തതിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പ്രതിഷേധിച്ചു. ചടങ്ങിൽ വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരന്റെ നേതൃത്യത്തിൽ കേന്ദ്രസംഘം പങ്കെടുത്തത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.