മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ തുടർച്ചയായി പായിപ്ര ഗവ.യുപി സ്കൂളിൽ കൃഷിഭവന്റെ സഹകരണത്തോടെ കരനെൽ കൃഷിക്ക് തുടക്കമായി. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ വിത്തെറിഞ്ഞ് കരനെൽകൃഷി ഉദ്ഘാടനം ചെയ്തു.വിത്തിടൽ മുതൽ വിളവെടുപ്പുവരെ ഉള്ള വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും കൃഷി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് കരനെൽ കൃഷിക്ക് സ്കൂളിൽ തുടക്കമിട്ടത്. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ നെൽകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരി മോളം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. പി.എം നവാസ്, കെ.എം നൗഫൽ, സെലീന എ., ഗ്രീഷ്മ വിജയൻ, മുഹ്സിന പി.കെ, അനീസ കെ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.