pallu
പള്ളുരുത്തിയിൽ അമൃത ഹെൽത്ത് സെന്റർ സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, ഡോ. വിശാൽ മർവാഹ, ഷംസുദ്ദീൻ, തമ്പി സുബ്രഹ്മണ്യൻ, ഹേമ പ്രഹ്ലാദൻ എന്നിവർ സമീപം

പള്ളുരുത്തി: അമൃത ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ കീഴിലെ അമൃത ഹെൽത്ത് സെന്റർ കുമ്പളങ്ങി വഴി എൻ.എസ്.എസ്. സ്‌കൂൾ റോഡിൽ പ്രവർത്തനമാരംഭിച്ചു. മാതാ അമൃതാനന്ദമയി മഠം ജന.സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി ഉദ്ഘാടനം നിർവഹിച്ചു.

മഠത്തിന്റെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായിരിക്കും സേവനങ്ങൾ. ഡോ. വിശാൽ മർവാഹ, ബാലഗോപാൽ വർമ്മ, എം.എൽ.എമാരായ കെ.ജെ. മാക്‌സി, ജോൺ ഫെർണാണ്ടസ്, കൗൺസിലർമാരായ ഷംസുദ്ദീൻ, തമ്പി സുബ്രഹ്മണ്യൻ, ഹേമ പ്രഹ്ലാദൻ, അഡ്മിനിസ്‌ട്രേറ്റർ പി.കെ.സുധാകരൻ, കോ ഓർഡിനേറ്റർ ടി.കെ. സോമനാഥൻ എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ക്ളിനിക്ക് പ്രവർത്തിക്കും.