seva
ശ്രീനാരായണ സേവാ വനിതാസംഘവും എറണാകുളം കാൻസർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച കാൻസർ ബോധവത്കരണ ക്യാമ്പ് പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു. പി.പി. രാജൻ, എൻ.ഡി. പ്രേമചന്ദ്രൻ, ഡോ. ചിത്രതാര, ഷാലി വിനയൻ, ബിജിത സുബ്രഹ്മണ്യൻ തുടങ്ങിയവർ സമീപം

കൊച്ചി: ശ്രീനാരായണ സേവാ വനിതാസംഘവും എറണാകുളം കാൻസർ സൊസൈറ്റിയും ചേർന്ന് സഹോദരനഗറിൽ കാൻസർ ബോധവത്കരണവും സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സേവാസംഘം സെക്രട്ടറി പി.പി. രാജൻ, വനിതാസംഘം സെക്രട്ടറി ഷാലി വിനയൻ, വൈസ് പ്രസിഡന്റ് ബിജിത സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.