പെരുമ്പാവൂർ: സൺഡേസ്‌ക്കൂൾ മേഖല കലോത്സവത്തിൽ കുറുപ്പംപടി ഡിസ്ട്രിക്ട് ഒന്നാം സ്ഥാനത്തിന് അർഹരായി. കീഴില്ലം, തുരുത്തിപ്‌ളി, ഡിസ്ട്രിക്ടുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ തുരുത്തിപ്‌ളി, ജൂനിയർ വിഭാഗത്തിൽ മലയിടം തുരുത്ത്, സീനിയർ വിഭാഗത്തിൽ കുറുപ്പംപടി, അദ്ധ്യാപകരുടെ വിഭാഗത്തിൽ കുന്നിക്കുരുടി ഡിസ്ട്രിക്ട് എന്നിവ ഒന്നാം സ്ഥാനം നേടി. ഊരക്കാട് സെന്റ് തോമസ് സൺഡേസ്‌ക്കൂൾ വ്യക്തിഗത ചാമ്പ്യൻമാരായി. ലെയോൺ ബിജി സബ് ജൂനിയർ വിഭാഗത്തിലും, അന്ന ജോർജ് ജൂനിയർ വിഭാഗത്തിലും, സ്വർണ ബെസി സീനിയർ വിഭാഗത്തിലും കലാപ്രതിഭകളായി. സൺഡേസ്‌ക്കൂൾ മേഖല കലോത്സവം മേഖല മെത്രാപ്പോലിത്ത മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്തു. വെങ്ങോല ശാലേം സ്‌കൂളിൽ നടന്ന കലോത്സവത്തിൽ ഡയറക്ടർ എൽബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ജോബി മാത്യു, ഫാ. ജേക്കബ് കാക്കോളിൽ, ഫാ. ഏല്യാസ് താണിമോളത്ത്, ടി. ടി. ജോയി, പി.ഐ. ഉലഹന്നാൻ, പി.കെ. പൗലോസ്, നൈബി കുര്യൻ, ബേബി പാറേക്കര, എൻ. ആർ. രാജു എന്നിവർ പ്രസംഗിച്ചു.62 സൺഡേസ്‌ക്കൂളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 400 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു