അങ്കമാലി: ബാലസംഘം തുറവൂർ വില്ലേജ് സമ്മേളനം പെരിങ്ങാംപറമ്പ് ഫ്രണ്ട്‌സ് കമ്മ്യൂണിറ്റി ഹാളിൽ അങ്കമാലി ഏരിയാ കൺവീനർ കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. ഷാലിമ ഷാജി അദ്ധ്യക്ഷയായി. അൻഷിക ജോയ്, റോജിസ് മുണ്ടപ്ലാക്കൽ, കെ.പി. രാജൻ, പി.വി. ജോയ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സിദ്ധാർത്ഥ് എസ് (പ്രസിഡന്റ്), അൻഷിക ജോയ് (സെക്രട്ടറി), കെ.വി. പീറ്റർ (കൺവീനർ), ലത ശിവൻ, പി.വി. ജോയി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.