dist
ഡിസ്റ്റിലെ സഹപാഠിക്കൊരു വീട് പദ്ധതിയിൽഉള്‍പ്പെടുത്തി നവീകരിച്ചു നൽകിയ വീട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പം ഡിസ്റ്റ് കോളേജിലെ മാനേജ്മെന്റ, അദ്ധ്യാപക ,അനദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ

അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിസ്റ്റ്) സഹപാഠിക്കൊരു വീട് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വീട് കൈമാറി. ഡിസ്റ്റ് കോളേജ് മാനേജർ ഡോ. ജെയിംസ് ചേലപ്പുറത്ത് ആശീർവദിച്ചു. ഡിസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപറമ്പിൽ, ഹോസ്റ്റൽ ഡയറക്ടർ ഫാ. വർഗീസ് സ്രാമ്പിക്കൽ, ഫാ. വക്കച്ചൻ കൂമ്പാറ , കോളേജ് യൂണിയൻ ചെയർമാൻ ആദർശ് എ.കെ തുടങ്ങിയവർ സംബന്ധിച്ചു.