ആലുവ: ആൾ ഇന്ത്യ കരാട്ടെ കുബുഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 18 മുതൽ 20 വരെ മൈസൂരിൽ നടക്കുന്ന കരാട്ടെ ആൻഡ് കുബുഡോ ദേശീയ ടൂർണമെന്റിൽ കേരളത്തിൽ നിന്ന് 28 അംഗ ടീം പങ്കെടുക്കുമെന്ന് ഷിഹാൻ എസ്.എസ്. കുമാർ അറിയിച്ചു. സെൻസായിമാരായ എ.എസ്. രവിചന്ദ്രൻ, പി.ഡി. ബിജു എന്നിവർ കേരള ടീമിന് നേതൃത്വം നൽകും.