rotary-club
വൈപ്പിൻ റോട്ടറിക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനയജ്ഞത്തിന്റെ ഭാഗമായുള്ള മാലിന്യ ശേഖരണയാത്ര ചെറായി ദേവസ്വം നടയിൽ ജില്ലാ കോ ഓഡിനേറ്റർ സിമി സ്റ്റീഫൻ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ റോട്ടറിക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനയജ്ഞത്തിന്റെ ഭാഗമായി മാലിന്യ ശേഖരണയാത്ര ആരംഭിച്ചു. ചെറായി ദേവസ്വം നടയിൽ ജില്ലാ കോ ഓഡിനേറ്റർ സിമി സ്റ്റീഫൻ ഫ്‌ളാഗ്ഓഫ് ചെയ്തു. പ്രസിഡന്റ് അഡ്വ. സാബു നേതൃത്വം നൽകും. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ആദ്യം മാലിന്യ ശേഖരണം നടത്തുന്നത്. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും മാലിന്യശേഖരണം നടത്തും. പാതയോരങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ കെ.എസ്.എം.എക്ക് കൈമാറും. കൂടാതെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പരസ്യബോർഡ് സ്ഥാപിച്ച് മാലിന്യശേഖരണത്തിന് സംവിധാനം ഒരുക്കി, ബോധവത്കരണ ക്ലാസുകൾനടത്തും