വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് ദേവിവിലാസം യു.പി സ്‌കൂൾ ഹാളിൽ കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം ജില്ലാ സെക്രട്ടറി പി.വി. രാജു ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഐ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ മുഖ്യാതിഥിയായിരുന്നു. യൂണിയൻ പ്രസിഡന്റ് വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി എം.എ. ജോഷി, സെക്രട്ടറി എൻ.ജി. രതീഷ്, അസി. സെക്രട്ടറി കെ.കെ. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് വി.കെ. ഭാസ്‌കരൻ, സോമ ജോഷി തുടങ്ങിയവർ സംസാരിച്ചു.
എയ്ഡഡ് വിദ്യാഭ്യാസമേഖല നിയമനങ്ങളിൽ പട്ടികവിഭാഗപ്രാതിനിധ്യം ഉറപ്പാക്കുക, പി.എസ്.സി സംവരണം അട്ടിമറി തടയുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊച്ചി താലൂക്ക് ഓഫീസിലേക്ക് നവംബർ 1ന് മാർച്ചും ധർണയും നടത്തും. അനുസ്മരണ സമ്മേളനത്തിനുശേഷം നേതൃത്വ പഠനക്യാമ്പും നടത്തി.