ആലുവ: ആലുവ വൈ.എം.സി.എ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ മത്സരങ്ങൾ സമാപിച്ചു. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള വിഭാഗത്തിൽ ഏലൂർ സെന്റ് ആൻസ് പബ്ലിക് സ്‌കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ തൃക്കാക്കര സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം യഥാക്രമം ആലുവ ജീവസ് സി.എ.ഐ സെൻട്രൽ സ്‌കൂളിനും കളമശേരി രാജഗിരി സി.എം.ഐ പബ്ലിക്ക് സ്‌കൂളിനുമാണ്. കളറിംഗ്, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, ദേശഭക്തിഗാനം, ദേശീയഗാനം എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 1200ഓളം കുട്ടികൾ പങ്കെടുത്തു.
സമാപനസമ്മേളനം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ അഖിലേന്ത്യാ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി മുഖ്യപ്രഭാഷണം നടത്തി. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി കേരള റീജിയണൽ മാനേജർ എസ്. ശ്രീദേവി വിശിഷ്ടാതിഥിയായിരുന്നു. ബോബി ആന്റണി, വർഗീസ് അലക്‌സാണ്ടർ, നൈനാൻ. വി. അലക്‌സ്, എം.ടി. ബാബു എന്നിവർ പ്രസംഗിച്ചു.