പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു.കാഥികശ്രീ അവാർഡ്‌ കാഥികൻ കാപ്പിൽ അജയകുമാറിനും മേള ശ്രീ അവാർഡ്‌ ഇടക്കൊച്ചി ജയകുമാറിനും നൽകും.പതിനയ്യായിരം രൂപയും ശിൽപ്പവും,പ്രശംസാപത്രവുമാണ് അവാർഡ്.നവംബർ 9, 10 തിയതികളിൽ ഇ.കെ. സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ സിനിമാ സംവിധായകൻ വിനയൻ അവാർഡുകൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ കെ.എം.ധർമ്മൻ, ഇ.കെ.മുരളിധരൻ, പീറ്റർ ജോസ്, ഇടക്കൊച്ചി സലിം കുമാർ തുടങ്ങിയവർ സംബന്ധിച്ചു.