പറവൂർ : കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ ആഗോള കൈകഴുകൽ ദിനം ആചരിച്ചു. റോട്ടറി ക്ളബ് ഒഫ് ഗ്രേറ്റർ കൊച്ചിയുടെ റെസ്പോൺസിബിൾ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റോട്ടറി ക്ളബ് സെക്രട്ടറി ബാലു ജോസഫ്, കമ്മ്യൂണിറ്റി ചെയർ ഡയറക്ടർ ബാലസുബ്രഹ്മണ്യം, സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, ഹെഡ്മിസ്ട്രസ് ബി. മിഞ്ചു എന്നിവർ സംസാരിച്ചു. എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ചിത്രകഥ, ഡ്രോയിംഗ് മത്സരവും നടന്നു.