സ്വന്തം ലേഖകൻ
കൊച്ചി : ജലഗതാഗതം ആധുനികവും സുഖകരവുമാക്കുന്ന കൊച്ചി ജല മെട്രോ പദ്ധതിക്ക് വീണ്ടും കുതിപ്പ്. ജല മെട്രോയിലെ ആദ്യ ടെർമിനൽ നിർമ്മിക്കാൻ ഉൾനാടൻ ജലഗതാഗത അതോറിട്ടി കാക്കനാട്ട് സ്ഥലം വിട്ടുനൽകും. സ്ഥലം കിട്ടിയാലുടൻ ടെർമിനൽ നിർമ്മാണം ആരംഭിക്കും.
കാക്കനാട് കടമ്പ്രയാറിന്റെ തീരത്താണ് ഈ സ്ഥലം. പാട്ടക്കാരാർ കൊച്ചി മെട്രോയും അതോറിട്ടിയും തമ്മിൽ വൈകാതെ ഒപ്പുവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മയും അതോറിട്ടി അദ്ധ്യക്ഷൻ അമൃത പ്രസാദും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് സ്ഥലം വിട്ടുനൽകാൻ ധാരണയായത്.
ജലമെട്രോ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. ബോട്ടുകൾ നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലയ്ക്കാണ് നൽകിയത്. മറ്റു ടെർമിനലുകൾ നിർമ്മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
#ഉൾനാടൻ ജലഗതാഗത അതോറിട്ടി നടത്തിപ്പ് ചുമതലയുള്ള
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറും
#ആദ്യ ടെർമിനൽ നിർമ്മാണം കാക്കനാട് ചിറ്റേത്തുകരയിൽ
#1287 ചതുരശ്ര
മീറ്റർ സ്ഥലം
#30 വർഷത്തെ പാട്ടത്തിനാണ് സ്ഥലം കൈമാറും
# കാക്കനാട്ട് നിർമ്മിക്കുന്നവ
ജലമെട്രോയുടെ യാത്രാ ടെർമിനൽ
യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ
അനുബന്ധ സൗകര്യങ്ങൾ
ജെട്ടി ഡ്രെഡ്ജിംഗ് നടത്തി ആഴം വർദ്ധിപ്പിക്കും
ടെർമിനലിലേയ്ക്ക് റോഡുകൾ നിർമ്മിക്കും.
രാത്രിയാത്രയ്ക്ക് പ്രകാശസംവിധാനം ഒരുക്കും.
യാത്രക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ.
# കാക്കനാട് - വൈറ്റില റൂട്ട്
കാക്കനാട്ട് പ്രധാന ടെർമിനലകുളിൽ ഒന്ന്
നിർമ്മാണത്തിന് കരാർ ഉടൻ നൽകും
കരാറുകാരന് സ്ഥലം ഉടൻ കൈമാറും
എരൂരിലും വൈറ്റിലയിലും ടെർമിനലുകൾ
വൈറ്റില ടെർമിലിന്റെ നിർമ്മാണം തുടങ്ങി
ഐ.ടി, ജില്ലാ ആസ്ഥാനങ്ങളിലേയ്ക്ക എളുപ്പയാത്ര