കൂത്താട്ടുകളം: ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. പ്രവൃത്തി പരിചയമേളയിൽ എൽ.പി. യു.പി.വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ ഓവറോൾ കിരീടം നേടി.എൽ.പി.വിഭാഗത്തിൽ വടകര എൽ എഫ്.എൽ.പി.സ്കൂൾ ഓവറോൾ കിരീടം പങ്കിട്ടു.ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എൽ.പി.രണ്ടാമതെത്തി.യു.പി.വിഭാഗത്തിൽ വടകര എൽ.എഫ്, ഇൻഫന്റ് ജീസസ് സ്കൂളുകൾ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇൻഫന്റ് ജീസസ് കൂത്താട്ടുകുളം ഓവറോൾ കിരീടം നേടി. ഹൈസ്കൂൾ കൂത്താട്ടുകുളം, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളുകൾ രണ്ടാമതെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുമാറാടി ഗവ വി.എച്ച് എസ് ഓവറോൾ കിരീടം നേടി, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിനാണ് രണ്ടാം സ്ഥാനം.ഇൻഫൻറ് ജീസസ് സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്ക്കറിയ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ജിബി സാബു അദ്ധ്യക്ഷയായിരുന്നു. എ.ഇ.ഒ ജോർജ്ജ് തോമസ് ,ഹെഡ്മാസ് സ്റ്റേഴ്സ് ഫോറം സെക്രട്ടറി എ.വി.മനോജ്, ജനറൽ കൺവീനർ സി.റോസ് ലിൻ നെടുമറ്റത്തിൽ എന്നിവർ സംസാരിച്ചു.