പറവൂർ : റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് അർഹമായ നഷ്ടപരിഹാരം കിട്ടാത്തതിൽ പ്രതിഷേധിച്ചു ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിനുമുന്നിൽ നാട്ടുകാർ ഇന്നുരാവിലെ പത്തുമുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. ആറാം വാർഡുകാരാണ് നിരാഹാരം നടത്തുന്നത്. കുറഞ്ഞത് 60,000 രൂപയെങ്കിലും കിട്ടാൻ അർഹതയുള്ള അനേകർക്ക് 10,000 രൂപ മാത്രമേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ. അർഹതയില്ലാത്തവർക്കു കൂടുതൽ തുക ലഭിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്. അർഹതപ്പെട്ട ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, റവന്യു അധികൃതർക്കു നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും അതിനാലാണ് നിരാഹാര സമരം നടത്താൻ തീരുമാനിച്ചതെന്നും പ്രദേശവാസിയായ എൻ.എം. ജയദേവൻ പറഞ്ഞു.