പറവൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് പറവൂർ ഫ്രൈഡേ ക്ലബ് ഒരുക്കുന്ന ഹെൽപ്പ് ഡെസ്ക് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഫ്രൈഡേ ക്ലബ് സെക്രട്ടറി അൻവർ കൈതാരം അറിയിച്ചു. അൽഷറഫ് ജുമാ മസ്ജിദ് ബിസ്മി സെന്ററിൽ വൈകിട്ട് നാല് മുതൽ ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കും. ഫോൺ: 9447279784, 9446542945.