മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയന്റെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി ത്രിദിന നേതൃത്വപരിശീലനം റീജിണൽ ഡയറക്ടർ അഡ്വ.ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. . പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ബോധവത്ക്കരണ റാലിയും നടത്തി.റോയി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റീജിണൽ ഭാരവാഹികളായ പി.വിജയകുമാർ, സി.എം.കെയ്‌സ്, സുനിൽ ജോൺ, ടോമി ചെറുകാട്ട്, ഫാദർ സിറിയക് ഞാളൂർ എന്നിവർ സംസാരിച്ചു. എറണാകുളം ഇടുക്കി ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 യുവതി യുവാക്കൾക്കാണ് പരിശീലനം നൽകിയത്. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ പരിശീലകർ ക്ലാസെടുത്തു. ബോധവത്ക്കരണ റാലി മുൻഇന്ത്യാ ഏരിയ പ്രസിഡന്റ് പി.വിജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിണൽ യൂത്ത് കോ ഓർഡിനേറ്റർ റോയി ജേക്കബ് നേതൃത്വം നൽകി.