തൃക്കാക്കര : ജില്ലയിലെ ഒട്ടുമിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതർ അനങ്ങാപ്പാറ നയംതുടരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം റോഡുകളുടെ നിർമ്മാണ ജോലികൾക്ക് ബാധകമല്ലെന്ന വ്യക്തമാക്കിയിട്ടും പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ പലതിലും ടാറിംഗുംഅറ്റകുറ്റപ്പണികളും ഇഴയുകയാണ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനവും, പെരുമാറ്റച്ചട്ടവും നിലവിൽ വരുന്നതിനു മുൻപേ സംസ്ഥാനത്തെ നിരത്തുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ 450 കോടി രൂപ അനുവദിച്ചിരുന്നു. ജില്ലാ കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് നിരത്തുകളുടെ ശോചനീയാവസ്ഥഅടിയന്തിരമായി പരിഹരിക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു. പുന:രുദ്ധാരണ പ്രവർത്തനങ്ങൾ പലയിടത്തും തുടങ്ങിയെങ്കിലും നിരത്തുകളേറെയും ഇപ്പോഴും സഞ്ചാരയോഗ്യമല്ല. മഴക്കാലത്തിന് മുമ്പ് റോഡുകളിലെ കുഴികളടക്കാൻ സമയമുണ്ടായിട്ടും പി.ഡബ്ലിയു.ഡിക്കാരും അനങ്ങാപ്പാറ നയം തുടർന്നു.
ജില്ലയിലെ ഒട്ടുമിക്ക റോഡുകളും വാഹനയാത്രക്കാർക്ക് മരണക്കെണി.
പാലാരിവട്ടം മുതൽ പള്ളിക്കര കുമാരപുരം വരെ തീരാ ദുരിതം.
നവോദയ മുതൽ പള്ളിക്കര വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴി
രാത്രി കാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവ്