കൊച്ചി: സാഹിത്യകാരൻ സി.രാധാകൃഷ്ണൻ നയിച്ച 'യുവകലാസാഹിതി സമാധാന പദയാത്രാ പങ്കാളികളുടെ സംസ്ഥാനതല സംഗമം ' ഈ മാസം 30ന് എറണാകുളത്ത് നടക്കും. 1984 ഒക്ടോബർ 2ന് സി.രാധാകൃഷ്ണൻ നയിച്ച സംസ്ഥാന തല സമാധാന പദയാത്രയുടെ 35ാം വാർഷികത്തിൽ അതിൽ പങ്കാളികളായിരുന്നവരെ ഒത്തുചേർക്കുന്നതിനായി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 30ന് വൈകിട്ട് 4 മണിക്ക് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ സമാധാന പദയാത്രയുടെ വാർഷിക സംഗമം സംഘടിപ്പിക്കും. യാത്രക്ക് നേതൃത്വം നൽകിയിരുന്ന സി.രാധാകൃഷ്ണൻ,മാടമ്പ് കുഞ്ഞുകുട്ടൻ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗമത്തിൽ അന്ന് സമാധാന പദയാത്രയിൽ പങ്കാളികളായിരുന്ന എല്ലാവരും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ ഒത്തുചേരണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം.സതീശനും പറഞ്ഞു.