പറവൂർ : പാടശേഖരം നികത്താൻ മണ്ണ് അടിച്ചത് ഉടമയുടെ ചെലവിൽ നീക്കം ചെയ്തു. കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് പാടശേഖരമാണ് കഴിഞ്ഞദിവസം രാത്രി ടോറസിൽ മണ്ണ് കൊണ്ടുവന്ന് നികത്താൻ ശ്രമിച്ചത്. നാട്ടുകാർ തടയുകയും പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് ഉടമക്കെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.