ആലുവ: നെതർലൻഡ് രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 മുതൽ ദേശീയപാതയിൽ എയർപോർട്ട് ജംഗ്ഷനും മുട്ടത്തിനുമിടയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഈ സമയം അങ്കമാലി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർക്ക് അത്താണി ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് മാഞ്ഞാലി, വെടിമറ, പറവൂർ, വരാപ്പുഴ പാലം വഴി എറണാകുളത്തേക്ക് പോകണം.