കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സന്ധിമാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബർ 20ന് രാവിലെ 9 മുതൽ 1 വരെയാണ് ക്യാമ്പ്. നിർധനരായ ആദ്യത്തെ 50 പേർക്ക് സൗജന്യനിരക്കിൽ ശസ്ത്രക്രിയ നടത്തും. ഡോക്ടർമാരായ സബിൻ വിശ്വനാഥ്, ബിനു എബ്രഹാം, ഇ.ടി വികാസ് എന്നിവ‌ർ രോഗികളെ പരിശോധിക്കും. രജിസ്ട്രേഷന്: 0484-2887800, 9446509267.