കൊച്ചി : കുസാറ്റിലെ മോളിക്യുലാർ ബയോളജി വിഭാഗം അസി. പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് നിയമനത്തിന് നെറ്റ് യോഗ്യത വേണമെന്നിരിക്കെ ഇതു പാലിക്കാതെ ഇൗ യോഗ്യതയില്ലാത്ത ബേബി ചക്രപാണിയെ ഇൗ സ്ഥാനത്ത് നിയമിച്ചെന്നാരോപിച്ച് ഡോ. രഹ്ന അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജിക്കാരിയെ ഇൗ തസ്തികയിൽ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിയമനത്തിനായി തയ്യാറാക്കിയ പട്ടികയിൽ ബേബി ചക്രപാണിക്ക് വിദേശ സർവകലാശാലയിൽ നിന്നുള്ള പി.എച്ച്.ഡിയാണുള്ളത്. പട്ടികയിലെ മറ്റുള്ളവർക്കെല്ലാം നെറ്റ് യോഗ്യതയുണ്ടായിരുന്നെന്ന് രണ്ടാം റാങ്ക് കാരിയായ ഡോ. രഹ്ന വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്.