മൂവാറ്റുപുഴ: മരുന്നും ചികിത്സ മാത്രമല്ല ആയവന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇനി വിഷ രഹിത ജൈവ പച്ചക്കറിയും . പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് ചേർന്ന് കാട് പിടിച്ചു കിടന്ന സ്ഥലത്തു വിഷ രഹിത ജൈവ പച്ചക്കറി വിളയിക്കാൻ ഒരുങ്ങുകയാണ് .കൃഷി വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്.പഞ്ചായത്തിലെ ആരോഗ്യ സർവ്വേയിൽ 30 വയസു പിന്നിട്ട 15ശതമാനം പേർക്കും ജീവിത ശൈലി രോഗമുള്ളതായി കണ്ടെത്തി. കാട്പിടിച്ച് കിടന്ന 85 സെന്റ് സ്ഥലം കൃഷി ഭവൻ, പി എച്ച് സി, ഇക്കോ ഷോപ്പ്, തൊഴിലുറപ്പ് എന്നിവരുടെ എല്ലാ സഹകരണത്തോടെ മികച്ച മാതൃക കൃഷിത്തോട്ടമാക്കാൻ കഴിയും. പാവൽ, പടവലം, ചീര, മുളക്, തക്കാളി, വെണ്ട, പയർ, വഴുതന, കാബേജ്, കോളിഫ്ളവർ, തുടങ്ങി 12 ഇനം പച്ചക്കറികൾകൃഷി ചെയ്യും. ഗ്രീൻ ലാൻഡ് ജൈവ പച്ചക്കറി തോട്ടം എന്ന പേരിട്ട് നടപ്പിലാക്കുന്ന മാതൃക ജൈവ കൃഷിയിടമാണ് ഇത് . തൈ നടീൽ ഉത്സവത്തിന് കൃഷി ഓഫീസർ ബോസ് മത്തായി, പ്രാഥമിക ആരോഗ്യം കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ .ആരതി സുബ്രഹ്മണ്യം, ഹെൽത്ത് ഇൻസ്പെക്ടർ സാബു ജോസഫ്. ഭാഗ്യശ്രീവെജിറ്റബിൾ കൃഷി സംഘം പ്രസിഡൻറ് സജീവ് ജോൺ, കൃഷി അസിസ്റ്റൻറുമാരായ സുഹറ ടി.എം, രശ്മി വി ആർ, ഇക്കോ ഷോപ്പ് കോഓർഡിനേറ്റർ മാത്യു കാവാക്കാട് എന്നിവർ നേതൃത്വം നൽകി
.കൃഷി85 സെന്റ് സ്ഥലത്ത്
ദൗത്യത്തിന് പിന്നിൽ
പി.എച്ച് സിയിലെ ഡോക്ടർമാരും ജീവനക്കാരും
.ആയവന ഭാഗ്യ ശ്രി വെജിറ്റബിൾ ക്യഷി സംഘം,
പഞ്ചായത്ത് തൊഴിലുറപ്പ് സംവിധാനം