കൊച്ചി: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തിൽ ഡിസംബർ 13, 14,15 തീയതികളിൽ നടക്കും. നാടക് സംഘടനയുടെ പ്രഖ്യാപനം കൂടിയാണ് അന്ന് നടക്കുക. എറണാകുളം ശിക്ഷക് സദനിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്തു.