കൂത്താട്ടുകുളം:മണ്ണത്തൂർ മൂകാംബിക കോളേജിൽ ആർക്കിടെക്ചറൽ ഫെസ്റ്റ് ഭൂമിക 2019 ന് നാളെ തുടക്കമാകും. 19 ന് സമാപിക്കും.രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കോളേജ് ചെയർമാൻ എൻ. അജിത് ഉദ്ഘാടനം നിർവ്വഹിക്കും. സഞ്ചാരി നിയോഗ് കൃഷ്ണമുഖ്യ പ്രഭാഷണം നടത്തും. സെമിനാർ ഡോ ബിനു മോൾ ടോം നിയന്ത്രിക്കും.പി.കെ ലക്ഷ്മി സംശയങ്ങൾക്ക് മറുപടി നൽകും. മുള, തെങ്ങോല തുടങ്ങിയ പരമ്പരാഗത നിർമാണ സമഗ്രികളെ പരിചയപ്പെടുത്തുന്ന പരിപാടി, വിവിധ വർക്ക്ഷോപ്പുകൾ, സേഫ്റ്റ് വെയർ ക്ലാസുകൾ, കലാകായിക മത്സരങ്ങൾ ഡിസൈനിംഗ് മത്സരങ്ങൾ തുടങ്ങിയവയുണ്ടാകും