കൂത്താട്ടുകുളം: കേരളത്തിലെ ആദ്യ ഗ്രാമീണ ഐ.ടി. പാർക്കായ കാക്കൂർ ടെക്നോ ലോഡ്ജിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനുമായി ചേർന്ന് ഐ.ടി. സംരംഭകർക്കായി കളമശേരിയിൽ ടെക്നോ സിറ്റി പ്രവർത്തനം തുടങ്ങും. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ 40 കമ്പനികൾക്കുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.കളമശേരി എച്ച്.എം.ടി. പാർക്കിലാണ് സംരംഭം. കേരള സ്റ്റാർട്അപ്പ് മിഷൻ, നാസ് കോം, കെ.എസ്.കെ.സി.സി. തുടങ്ങി വിവിധ സർക്കാർ സന്നദ്ധ പ്രസ്ഥാനങ്ങളുടെ സേവനം ലഭ്യമാക്കും. മാനേജിങ്ങ് ഡയറക്ടർ ബൈജു നെടുങ്കേരി, അസോസിയേഷൻ പ്രസിഡന്റ് കെ.എം ഖാലിദ് എന്നിവർ ചേർന്ന് ധാരണപത്രം ഒപ്പിട്ടു.ചീഫ് എക്സിക്യൂട്ടീവ് ബീമോൾ സന്ദീപ് ധാരണപത്രം ഏറ്റുവാങ്ങി.