കൊച്ചി : ഉപതിരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
പാലാരിവട്ടം ഫ്ളൈ ഓവർ കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾ മൊഴി നൽകിയിട്ടും യു.ഡി.എഫിന്റെ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സർക്കാർ തയ്യാറാകുന്നില്ല. പൊതുസമൂഹത്തെ വഞ്ചിക്കുന്നതാണിത്. യഥാർത്ഥ ജനകീയ പ്രശ്‌നങ്ങൾ മറിച്ചുവയ്ക്കാനാണ് കൂടത്തായി വിഷയം ആവശ്യത്തിലധികം പ്രചരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ പിണറായി സൈനേഡും രമേശ് ചെന്നിത്തല ജോളിയുമാണ്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശബരിമല രാഷ്ട്രീയ വിഷയമാക്കുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിശ്വാസികളുടെ വോട്ട് തട്ടിയെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.