കൊച്ചി: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ഇയും കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് ജില്ലാ കമ്മറ്റിയും കൊച്ചിയിൽ വൈറ്റ്കെയിൻ റാലി നടത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പച്ചക്കൊടി വീശി ഉദ്ഘാടനം ചെയ്തു. കാഴ്ചവൈകല്യമുള്ളവരും ലയൺസ് അംഗങ്ങളും വെള്ള വടിയും ബലൂണുമായി നടത്തിയ റാലി ഹൈക്കോടതിയ്ക്കു സമീപം സമാപിച്ചു.
യോഗത്തിൽ തയ്യൽ മെഷിൻ, വെള്ള വടി, അവർഡ്, സർട്ടിഫിക്കറ്റ് തുടങ്ങിയവർ വിതരണം ചെയ്തു. ഗവർണർ രാജേഷ് കോളരിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് രാജു ജോർജ്, ആർ.ജി. ബാലസുബ്രമണ്യം, ദാസ് മങ്കിടി, എബ്രാഹം ജോൺ, മോനമ്മ കോക്കാട്, വിൻസെന്റ് കല്ലറക്കൽ, കുര്യൻ ആന്റണി, കെ.ആർ. യൗസേപ്പ് എന്നിവർ പ്രസംഗിച്ചു.