കൊച്ചി: എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന കേരള മാസ്‌റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബലരാമൻ ടി.എസ് (പ്രസിഡന്റ്), രവീന്ദ്രനാഥ് (സീനിയർ വൈസ് പ്രസിഡന്റ്), ഷിബു ഹോർമിസ്, പ്രസന്ന കുമാരി ടി.കെ (വൈസ് പ്രസിഡന്റുമാർ), ആർ.എസ് പ്രശാന്ത് (ജനറൽ സെക്രട്ടറി), വി.എൻ ഷാജി, എസ്.പി ഷിബു, സതീഷ് ബാബു (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൾ കരീം (ട്രഷറർ) എന്നിവർ സംസ്ഥാന ഘടകത്തിന്റെ ഭാരവാഹികളായും, ദേശിയ എക്‌സിക്യൂട്ടീവ് അംഗമായി വി.എൻ ഷാജിയും വെയിറ്റ് ലിര്രഫിംഗ് ദേശിയ കൺവീനറായി രവീന്ദ്രനാഥും ചുമതലയേറ്റു. ഈ വർഷത്തെ സംസ്ഥാന മാസ്‌റ്റേഴ്‌സ് ഗെയിംസ് ഡിസംബർ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടത്തും. ദേശീയ നിലവാരത്തിലുള്ള 14 കായിക ഇനങ്ങളാണ് മാസ്‌റ്റേഴ്‌സ് ഗെയിംസിൽ ഉള്ളത്.
മാസ്‌റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷൻ ദേശിയ സെക്രട്ടറി ജനറൽ വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എസ് ബലരാമൻ അദ്ധ്യക്ഷത വഹിച്ചു.