balaraman
ബലരാമൻ ടി.എസ്

കൊച്ചി: കേരള മാസ്‌റ്റേഴ്‌സ് ഗെയിംസ് അസോസിയേഷൻ ഭാരവാഹികളായി ബലരാമൻ ടി.എസ് (പ്രസിഡന്റ്), രവീന്ദ്രനാഥ് (സീനിയർ വൈസ് പ്രസിഡന്റ് ), ഷിബു ഹോർമിസ്, പ്രസന്ന കുമാരി ടി.കെ (വൈസ് പ്രസിഡന്റുമാർ), ആർ.എസ് പ്രശാന്ത് (ജനറൽ സെക്രട്ടറി), വി.എൻ ഷാജി, എസ്.പി ഷിബു, സതീഷ് ബാബു (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൾ കരീം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി വി.എൻ ഷാജിയെയും വെയിറ്റ് ലിഫ്റ്റിംഗ് ദേശിയ കൺവീനറായി രവീന്ദ്രനാഥിനെയും തിരഞ്ഞെടുത്തു.

മാസ്‌റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷൻ ദേശിയ സെക്രട്ടറി ജനറൽ വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.