an
ലെൻസ്‌ഫെഡ് താലൂക്ക് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം അനൂപ് ജേക്കബ് എം,എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കെട്ടിട രൂപകല്പന- നിർമാണരംഗത്ത് സർക്കാർ ലൈസൻസോടെ പ്രവർത്തിക്കുന്ന എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ ലെൻസ്‌ഫെഡ് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം കൂത്താട്ടുകുളത്തു നടന്നു. അഡ്വ. അനൂപ്‌ ജേക്കബ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.സി. സ്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ. അനിൽകുമാർ, ട്രഷറർ സി.എം. ഷിബുമോൻ, ജില്ലാ പ്രസിഡന്റ് കെ.വി. സജി , സെക്രട്ടറി വി. ടി. അനിൽകുമാർ , എബിൻ അയ്യപ്പൻ, സനൽകുമാർ പി. ജി, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. അനിൽകുമാർ (പ്രസിഡന്റ്), ടി.സി. സ്കറിയ, ധന്യ ശശിധരൻ (വൈസ് പ്രിസിഡന്റുമാർ), സി.എം. ഷിബുമോൻ (സെക്രട്ടറി), അഖിൽ സജി അനിമോൾ (ജോയിന്റ് സെക്രട്ടറിമാർ), റെജിബത്ത് കെ.എ (ട്രഷർ). ഹരിപ്രസാദ്, വൈശാഖ്, അഖിൽ സാജു, സണ്ണി മാത്യു ( ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.