കൊച്ചി: മനുഷ്യകടത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ദി മൂവ്‌മെന്റ് ഇന്ത്യയുടെ നേതൃത്വത്തിൽ 19ന് 'വാക് ഫോർ ഫ്രീഡം' ഒറ്റവരി നടത്തം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 6.30ന് രാജേന്ദ്ര മൈതാനിയിൽ നിന്നാരംഭിക്കുന്ന നടത്തം ജില്ലാ കളക്ടർ എസ്.സുഹാസ് ഫ്ലാഗ് ഓഫ് ചെയ്യും. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന നടത്തം പാർക്ക് അവന്യൂ വഴി ഷൺമുഖം റോഡിലൂടെ തിരികെ രാജേന്ദ്രമൈതാനിയിൽ സമാപിക്കും. ഇന്ത്യയിൽ കൊച്ചിയടക്കം പത്ത് നഗരങ്ങളിൽ ഇതേ സമയം 'വാക് ഫോർ ഫ്രീഡം' നടക്കും. ഷൈൻ വർഗീസ്, അഖിൽ സോമൻ, നെഹമായ ഡാമിയൻ, ചിത്ര മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.