തൃക്കാക്കര: ഐ.ടി ഹബ്ബും ജില്ലാ ആസ്ഥാനവും നിലകൊള്ളുന്ന കാക്കനാട് മയക്കുമരുന്ന് മാഫിയകൾ വിളയാടുന്നു. ഐ.ടിക്കാരും അന്യസംസ്ഥാനതൊഴിലാളികളുമാണ് ഇവരുടെ ഇരകൾ.

പുറമേയാണ് പാൻപരാഗ്, ഹാൻസ്, ചൈനി ഖൈനി, കൂൾ ലിപ്പ് തുടങ്ങിയ മാരകമായ നിരോധിത ലഹരി പദാർത്ഥങ്ങളുടെ ഒളിക്കച്ചവടം.

ലഹരി പദാർത്ഥങ്ങൾ നൽകി കാക്കനാടും, തുതിയൂരിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും ലഹരി ഉപയോഗം ചോദ്യം ചെയ്ത ക്ലബ് പ്രസിഡന്റിനെ മർദിച്ചതും മാസങ്ങൾക്കിടെയാണ്.കാക്കനാട് ഇൻഫോപാർക്ക് സ്റ്റേഷനിലും, തൃക്കാക്കര പൊലീസ് സ്റ്റേഷനിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം സിഗരറ്റ്, പുകയില വില്പന പോലും നിരോധിച്ചിട്ടുള്ളപ്പോഴാണ് കാക്കനാട് കളക്ടറേറ്റ് പരസരത്ത് കഞ്ചാവ് കച്ചവടക്കാർ വിളയാടുന്നത്.

കോളേജ് വിദ്യാർത്ഥികൾ ഒട്ടേറെ പേർ ഇവരുടെ വലയിൽ ഉൾപ്പെട്ടുകഴിഞ്ഞു. ചില പെട്ടിക്കടകളിലും ഇവ ലഭ്യമാണ്. അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരുടെ ജീവിതോപാധി തന്നെ പാൻ മസാല കച്ചവടമാണ്.

# ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചും

ചില ബസ് ജീവനക്കാരും മയക്കുമരുന്നു മാഫിയയുടെ ഭാഗമാണ്. നേരം ഇരുട്ടിയാൽ നഗരസഭ ബസ് സ്റ്റാൻഡ് ലഹരി മാഫിയയുടെ പിടിയിലാണെന്ന് തന്നെ പറയാം. മയക്കുമരുന്ന് കൈമാറുന്നത് ആശുപത്രി പരിസരങ്ങളും പാർക്കുകളും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചാണ്.


#നടപടിയെടുക്കാതെ എക്സൈസ്
പൊലീസിനും എക്‌സൈസ് വകുപ്പിനും ഇതുസംബന്ധിച്ച് കൃത്യമായ ധാരണകളുണ്ടെങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല.

ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെയാണ് ജില്ലയിലേക്ക് കഞ്ചാവെത്തുന്നത്. ഗോവ, മംഗലാപുരം കേന്ദ്രമായ സംഘങ്ങളാണ് മുന്തിയ ഇനം മയക്കുമരുന്നുകളുടെ പിന്നിൽ.

# ഇടപാടുകൾ മൊബൈൽ ഫോൺ വഴി

#തൃക്കാക്കര സ്റ്റേഷനിൽ 3 മാസത്തിനിടയിൽ 25 കേസുകൾ