വൈപ്പിൻ: കുഡുംബി യുവജനസംഘം വൈപ്പിൻ മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള കൊങ്കണിഭാഷ ക്വിസ് മത്സരം സംഘം ഖജാൻജി പി.എം. സുചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഡി. അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 21 ടീമുകൾ പങ്കെടുത്തു. കുഡുംബി മഹാജനസഭ പ്രസിഡന്റ് പി.ആർ. അശോകൻ, മഹിളാസംഘം പ്രസിഡന്റ് പ്രീതി അശോകൻ, സെക്രട്ടറി ജയന്തി സുരേഷ്, വിനയകുമാരി, ടി.എം. വിനയൻ, സൂരജ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.