വൈപ്പിൻ: എ.ടി.എം. കാർഡുകൾ, പാൻകാർഡ്, പണം എന്നിവ അടങ്ങിയ പഴ്‌സ് നെടുങ്ങാട് ഭാഗത്തുനിന്ന് കളഞ്ഞുകിട്ടിയ നെടുങ്ങാട് ചിറ്റുത്തറവീട്ടിൽ ദിലീപ് പൊലീസിന് കൈമാറി. ഞാറക്കൽ എ.എസ്.ഐ ഹരി ഇക്കാര്യം വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പൊതുജനങ്ങളെ അറിയിച്ചു. പഴ്‌സിന്റെ ഉടമ തൊഴുത്തുംപറമ്പിൽ തോംസൺ ഇന്നലെ ഞാറക്കൽ സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി. തോംസണും പൊലീസും ദിലീപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ദിലീപ്.