thiruswaroopam
വിശുദ്ധ മറിയം ത്രേസ്യയുടാ തിരുസ്വരൂപത്തിനും തിരുശേഷിപ്പിനും ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ നൽകിയ സ്വീകരണം

വൈപ്പിൻ: മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച മറിയം ത്രേസ്യയുടെ തിരുശേഷിപ്പിനും തിരുസ്വരൂപത്തിനും ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ സ്വീകരണം നൽകി. ഗോശ്രീ ജംഗ്ഷനിൽ നിന്ന് സഹവികാരി ഫാ. എബിൻ ചിറയ്ക്കലിന്റെ നേതൃത്വത്തിൽ കൈക്കാരൻ ബാബു മഠത്തിപ്പറമ്പിൽ, ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ തങ്കച്ചൻ മാമ്പിള്ളി, സ്വീകരണ കമ്മിറ്റി ക്യാപ്ടൻമാരായ ഷാജി പാനികുളം, ചാക്കോച്ചൻ ശങ്കുരിക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുശേഷിപ്പും തിരുസ്വരൂപവും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഞാറയ്ക്കലേക്ക് സ്വീകരിച്ചാനയിച്ചു. ഞാറയ്ക്കൽ ജംഗ്ഷനിൽ വച്ച് തിരുശേഷിപ്പ് വികാരി ഫാ. ജോസഫ് കരുമത്തിയും തിരുസ്വരൂപം കൈക്കാരൻ എ.ടി. ആന്റണി അവ്വയും ഏറ്റുവാങ്ങി. വിവിധ മേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ ദേവാലയത്തിലേക്ക് പ്രദിക്ഷിണമായി നീങ്ങി. തിരുസ്വരൂപവും തിരുശേഷിപ്പും പള്ളിയിൽ സ്ഥാപിച്ചതിനുശേഷം ആഘോഷമായ ദിവ്യബലിയും സ്‌തോത്രഗീതവും ഉണ്ടായിരുന്നു.