മരട്:കൊച്ചി അർബൻ-3(വൈറ്റില) ഐസിഡിഎസ് സെക്ടറിന്റെ നേതൃത്വത്തിൽ നടന്നു വന്ന ദേശീയ പോഷകാഹാര മാസാചാരണ പരിപാടിയുടെ സമാപന സന്ദേശറാലി മരട് എസ്.ഐ പി.എൻ.വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു.വനിതാശിശുവികസന പദ്ധതി ജില്ലാപ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. പോഷകാഹാര പ്രദർശനം,സ്കിറ്റ്, ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയവ നടന്നു. ശിശു വികസന പദ്ധതി ഓഫീസർ ലളിതമോൾ തോമസ്,ഐസിഡിഎസ് സൂപ്പർവൈസർ എൻ.പി. ശാന്തിനി എന്നിവർ സംസാരിച്ചു.