കൊച്ചി : ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി നിർധന രോഗികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. 20 രോഗികൾക്കാണ് ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുക.
ചടങ്ങിൽ ആശുപത്രി ബോർഡ് പ്രസിഡന്റ് ആർ. രത്‌നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ ജുനൈദ് റഹ്മാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ രാമാനന്ദ പൈ, ഡോ. വിനോദ് പദ്മനാഭൻ, എം.ജി മണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.