പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേന്ദമംഗലം യൂണിറ്റ് കുടുംബസംഗമം ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടൈറ്റസ് ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി. എം.കെ. ചിദംബരൻ, പി.പി. ജോസഫ്, എം.പി. സീതാദേവി, പി.ജി. ലൂയിസ്, ടി.പി. അഗസ്റ്റിൻ, പി.ജി. അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.