അങ്കമാലി: അങ്കമാലി മർച്ചന്റ് യൂണിയൻ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നാളെ (വെള്ളി) നടക്കും. വൈകിട്ട് 7 ന് വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, വാർഡ് കൗൺസിലർ സജി വർഗീസ് എന്നിവർ പങ്കെടുക്കും.