കോലഞ്ചേരി: പട്ടിമറ്റം, കൈതക്കാട് മേഖല കേന്ദ്രീകരിച്ച് നന്മ റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ,കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.സി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിയമാവലി പ്രകാശനം ചെയ്തു. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, പഞ്ചായത്തംഗം വാഹിദ മുഹമ്മദ്, കൃഷി ഓഫീസർ ഉണ്ണിക്കുട്ടൻ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ എൽദോ ജോർജ്, ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.വി ഗോപാലൻ, ടി.എൻ മന്മഥൻ നായർ, സി.കെ യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.