നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടുലക്ഷം രൂപയുടെ വിദേശനിർമ്മിത സിഗരറ്റ് പിടികൂടി. മലിൻഡോ എയർലൈൻസ് വിമാനത്തിൽ കോലാലംപൂരിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 82 കാർട്ടൺ സിഗരറ്റ് പിടികൂടിയത്. ചെക്ക്ഇൻ ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.