മൂവാറ്റുപുഴ: ലൈൻപൊട്ടിവീണതുമായി ബന്ധപ്പെട്ട കാര്യത്തിലുള്ള അനാസ്ഥയിൽ പ്രതിഷേധിച്ച് പായിപ്രയിൽ നാട്ടുകാർ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് പായിപ്ര സൊസൈറ്റിപ്പടിക്ക് സമീപം അപകടകരമായ രീതിയിൽ ലൈൻപൊട്ടിവീണ് കിടക്കുന്ന വിവരം കെ.എസ്.ഇ. ബി ഓഫിസിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ല. സ്കൂൾ സമയമായതിനാൽ നാട്ടുകാർഫ്യൂസ് ഊരി അപകടം ഒഴിവാക്കുകയായിരുന്നു. രാത്രി ഒമ്പതു മണിയോടെ സ്ഥലത്തെത്തിയ കെ എസ് ഇബി ഉദ്യോഗസ്ഥർ പ്രദേശത്തെ ലൈൻ പൂർണ്ണമായും വിച്ഛേദിച്ച് പോകാൻ ശ്രമിച്ചെന്നാണ് പരാതി. നൂറോളം വരുന്ന നാട്ടുകാർ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ ഉപരോധിച്ചു . സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കുകയായിരുന്നു. പായിപ്ര മേഖലയിൽ ദിവസവും മണിക്കൂറുകളോളം വൈദ്യുതി ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. പായിപ്ര മേഖലയിലെപ്ളൈവുഡ് കമ്പനികളെസഹായിക്കാൻ സൊസെറ്റിപ്പടിയിൽ സ്ഥാപിച്ചിരുന്ന ലൈൻ AB( എയർബ്രേക്ക് ) കമ്പനിയുടെ സമീപത്തുള്ള ട്രാൻസ് ഫോർമറിലേക്ക് മാറ്റി സ്ഥാപിച്ചതോടെകമ്പനിക്ക് വൈദ്യുതി ലഭിക്കുകയും മറ്റുള്ളവർക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നതായി ആരോപണമുയർന്നിരുന്നു.. ഈ പ്രശ്നങ്ങൾ ഉന്നയിച്ച് നാട്ടുകാരും യുവജന സംഘടനകളും നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.പായിപ്ര മേഖലയിലെ വെെദ്യുതിപ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്അറിയിച്ചു.