നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും സെക്രട്ടറി കെ. സേതുമാധവനും നേരെയുണ്ടായ ആക്രമണത്തിൽ കുറുമശേരി യൂണിറ്റ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് എം വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി.വി. സാജു, ജനറൽ സെക്രട്ടറി പി.ജി. ശശിധരൻ, ട്രഷറർ എ.ജി. ശശിധരൻ, പ്രമോദ് പള്ളത്ത്, കെ.എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.